കറുത്ത രൂപം
അന്നൊരു ചൊവ്വഴിച്ച ആയിരുന്നു.. സമയം അഞ്ചര ആയിക്കാനും. ഞാനും എന്റെ ഒരു കൂട്ടുകാരനും വീടിന്റെ കുറച്ചു അകലെയുള്ള ഒരു അമ്പലത്തിൽ പോവുകയായിരുന്നു. അന്ന്ക കർക്കിടക മാസം ആയതിനാൽ ഈ അമ്പലത്തിൽ കർക്കിടകചന്ത ഒക്കെ വരുന്നതാണ്. അവിടെപ്പോയി കുറച്ചു വായിനോക്കി ഒക്കെ നടന്നപ്പോൾ ആറുമണി കഴിഞ്ഞു തിരിച്ചു വീട്ടിലേക്കു വരാൻ മെയിൻ റോടും അതല്ലാണ്ട് ഒരു ഇടവഴിയും ഉണ്ട്. ഇടവഴി കുറെ റബ്ബർ മരങ്ങൾക്കു ഇടയിലൂടെയാണ് പക്ഷെ വീടുകൾ ഒക്കെ ഉള്ള സ്ഥലമാണ്. ആ വഴിതന്നെ പോകാം എന്ന് ഞങ്ങൾ ടീരുമാനിച്ചി ബൈക്കിൽ ആയിരുന്നു ഞങ്ങൾ. അപ്പോൾ ഇരുട്ട്ആയി വരുന്നതേ ഉള്ളായിരുന്നു..
വരുന്ന വഴിയിൽതന്നെ ഞങ്ങളുടെ ഒരു കൂട്ടുകാരന്റെ വീടുണ്ട്. അവന്റെ വീടിനു മുന്നിൽ എത്തിയപ്പോൾ അവന്റെ അമ്മയും ചേച്ചിയും ഉമ്മറത് ഇരിക്കുന്നുണ്ടായിരുന്നു ഞങ്ങളെ കണ്ട് അവർ ഒരു ചിരിയും പാസാക്കി
അവന്റെ വീട് കഴിഞ്ഞതും അടുത്തുള്ള റബ്ബർ തോട്ടത്തിനുള്ളിൽനിന്നും ഒരു സ്ത്രീ കാറുന്ന ശബ്ദം. ഏതൊരു മനുഷ്യന്റെയും ചെവി തുളച്ചുകയറുന്നപോലെ ആയിരുന്നു അത് . ആ ശബ്ദം ഞങ്ങളുടെ ബൈക്കിന്റെ നിയന്ത്രണംപോലും നഷ്ടമാക്കി... പെട്ടെന്നു ഉണ്ണി വണ്ടി നിർത്തി.. ആ നിലവിളി അവനെ നല്ലപോലെ ഭയപ്പെടുത്തിയെന്ന് എനിക്ക് മനസിലായി.. എന്നാൽ എന്നെ ഭയപ്പെടുത്തിയത് മറ്റൊന്നായിരുന്നു ഞങ്ങൾ രണ്ടാളും കേട്ട നിലവിളി തൊട്ടപ്പുറത്തെ വീട്ടിൽ ഇരിക്കുന്ന കൂട്ടുകാരന്റെ അമ്മയും ചേച്ചിയും കേട്ടില്ല എന്നതാണ്. അതിനു ഒരു സാധ്യതയുമില്ല അത്രക്ക് ഭയപ്പെടുത്തുന്ന ഒരു നിലവിളി ആയിരുന്നു അത്. അവരുടെ വീട്ടിലെ പട്ടി ആ നിലവിളികേട്ടാ ഭാഗത്തേക്ക് തന്നെ നോക്കിനിന്നു കുരക്കുന്നുണ്ടായിരുന്നു..
ഞാൻ പറഞ്ഞു ഉണ്ണി വാ നമ്മക്ക് കയറിനോക്കാം എന്താണെന്ന് അറിയാം എന്ന് പക്ഷെ അവൻ സാധിച്ചില്ല വേണ്ടാ ഇവിടെ നിക്കേണ്ട വാ പോകാം എന്നും പറഞ്ഞു അവൻ ബൈക്ക് സ്റ്റാർട്ചെയ്ത് പോയി എന്നെ വീട്ടിൽ ഇറക്കി അവൻ പോയി. ഞാൻ വീട്ടിൽ വന്നപോൾ അമ്മയോടും അച്ഛനോടും കാര്യങ്ങൾ എല്ലാം പറഞ്ഞു അമ്മയുടെ കയ്യിനു നല്ല വഴക്കും കേട്ടു.
പിന്നെ അതൊക്കെ മറന്നു ഫോണും ഒക്കെ നോക്കി ഇരുന്നു കുറച്ചു കഴിഞ്ഞപ്പോൾ കിടന്നു ഉറങ്ങി.....
രാത്രി എപ്പോളോ ഒന്ന് എഴുന്നേറ്റ ഞാൻകണ്ടത് കാട്ടിലിനു തൊട്ടടുത്ത എന്നെ നോക്കിനിന്ന ഒരു കറുത്ത രൂപത്തെയാണ്. അത് എന്നെതന്നെ നോക്കി കാട്ടിലിനോട് ചേർന്നു നിൽക്കുകയാണ്. അതിനു ഒരു കറുത്ത പുകപോലെ മാത്രമാണ് രൂപം വല്ലാണ്ട്പോ പേടിച്ചുപോയി ഞാൻ. എങ്ങനെയൊക്കെയോ മൊബൈൽ തപ്പിയെടുത്തു ടോർച് അടിച്ചുനോക്കിയപ്പോൾ അവോടെ ഒന്നുതന്നെ കണ്ടില്ല.. പിന്നെ കണ്ണടക്കാൻപോലും പേടി ആയി എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചു... രാവിലെതന്നെ ഇത് പറയാൻ ഉണ്ണിയുടെവീട്ടിൽ ഞാൻ പോയപ്പോൾ ഞാൻ പറയുന്നതിന് മുന്നേ അവൻ പറഞ്ഞു ഡാ ഇന്നലെ ഒരു കറുത്ത രൂപം എന്റെ ജനാലയ്ക്കു അപ്പുറത് നിന്നത് ഞാൻ കണ്ട് എന്നും കണ്ട്അ പേടിച്മ്മ നിലവിളിച്ചപ്പോൾ അമ്മയും അച്ഛയും അനിയാനും ഒക്കെ എണിറ്റു വന്നുഎന്നും...
ഞാൻ പറഞ്ഞു ഡാ ഇത് തന്നെയാ ഞാനും പറയാൻ വന്നത് എന്റെ ബെഡ്റൂമിൽ ഞാൻ ആ രൂപം കണ്ടെന്നു...
കണ്ടതെല്ലാം സ്വപ്നം ആണോ സത്യം ആണോന് ഇന്നും ഞനങ്ങൾക് ഒരു ഉത്തരവുംകിട്ടാത്ത ചോദ്യമാണ്