Hi ഫ്രണ്ട്സ് ഞാൻ സ്നേഹ ഈ കഥ നടക്കുന്നത് ഒരു മൂന്ന് വർഷം മുൻപാണ്.

അന്ന് ഞാൻ നേഴ്സായി തമിഴ്‌നാട്ടിൽ ജോലി ചെയ്യുകയായിരുന്നു. ആദ്യമായി കിട്ടിയ ജോലി ആയതിനാൽ ഒരുപാട് പ്രതീക്ഷകളോടെയും സന്തോഷത്തോടെയുമാണ് ജോലിക്ക് പോയത്. പക്ഷെ ഉള്ളിൽ നല്ല സങ്കടവും ഉണ്ടായിരുന്നു. ആദ്യമായാണ് വീട്ടിൽനിന്നും മാറി നിക്കുന്നത്.. അമ്മയും ചേട്ടനും ആയിരുന്നു എന്നെ കൊണ്ടാകാൻ വന്നത്. അവർ തിരിച്ചുപോകുമ്പോൾ ശെരിക്കും എനിക്ക് കരച്ചിലാണ് വന്നത്. ഒരു പരിചയവും ഇല്ലാത്ത സ്ഥലം അപ്പോഴാണ് എന്റെ റൂമിലുള്ള മറ്റൊരു കുട്ടിയെ പരിചയപ്പെട്ടത് ആദിത്യ മലയാളിയാണ്  അത് ശെരിക്കും എനിക്ക് ഒരു ആശ്വാസം ആയിരുന്നു.. പിന്നെയാണ് അറിയുന്നത് അവിടെ ജോലിചെയ്യുന്ന ഭൂരിഭാഗം ആളുകളും മലയാളികൾ ആണെന്ന്. ഹ മിണ്ടിയും പറഞ്ഞും ഇരിക്കാൻ ആളുകൾ ആയല്ലോ....

അമ്മയും ചേട്ടനും വീട്ടിൽ എത്തിയിട്ട് ഫോൺ വിളിച്ചു. എനിക്ക് ഇവിടെ കുഴപ്പമൊന്നുമില്ലാന്ന് അറിഞ്ഞപ്പോൾ അവർക്കും സന്തോഷം..

ജോലിക്കു കയറുന്ന ആദ്യ ദിവസമാണ്. ഹോസ്റ്റലും ഹോസ്പിറ്റലും തമ്മിൽ ഏകദേശം അഞ്ചുമിനിറ്റ് നടക്കാനുള്ള ദൂരം അത്രേയുള്ള. എല്ലാവരും നല്ല സ്നേഹമുള്ള ആളുകൾ  നല്ല സപ്പോർട്ടും ആയിരുന്നു. എല്ലാം എനിക്ക് ok ആയിരുന്നു പക്ഷെ ആഹാരം മാത്രം എനിക്ക് നല്ല പ്രേശ്നമായി തോന്നി.
അന്ന് ഡ്യൂട്ടിക്കഴിഞ്ഞു ഹോസ്റ്റലിൽ വന്നപ്പോളാണ് ഞങ്ങളുടെ റൂമിൽ ഒരു കുട്ടികൂടി വന്നത്. അഞ്ജലി. അവൾ അവിടുള്ള ഒരു കമ്പനിയിൽ ജോലിക്ക് വന്നതാണ്. പെട്ടെനുതന്നെ ഞങ്ങൾ കൂട്ടായി നല്ലൊരു കുട്ടി നാട്ടിലെ ഓരോ വിശേഷങ്ങൾ ഒക്കെ പറഞ്ഞു ഞങ്ങൾ കിടന്നു അങ്ങനെ ഓരോ ദിവസവും കടന്നുപോയി.

ഒരു 10 ദിവസം ആയിക്കാനും അന്നും രാത്രി ഒരുപാട് സംസാരിച്ചിട്ട് ആണ് ഞങ്ങൾ മൂന്നാളും കിടന്നത്. രാത്രി ഒന്നര കഴിഞ്ഞു കാണും  കയ്യുംകലും ഇട്ടടിക്കുന്ന ശബ്ദം കേട്ടാണ്  ഞാൻ എണീറ്റത്. അഞ്‌ജലിയാണ്. ശ്വാസം കിട്ടണ്ട് തിടിഞ്ഞു മറിയുന്നുണ്ട് അവൾ.  പെട്ടെന്നു ഞാൻ ചെന്ന് അവളെ പിടിച്ചു. കണ്ണുകൾ ഇറുക്കി അടച്ചാണ് അവൾ കിടക്കുന്നേ ഞാൻ മുഖത് തട്ടി എണീപ്പിച്ചു .

അഞ്ജലി അഞ്ജലി എന്താ പറ്റിയെ... ഡീ എണിക്ക് എന്താ പറ്റിയെന്നു.. അവൾ എണീറ്റത്തും ഒറ്റ കരച്ചിൽ ആയിരുന്നു അവളെ അപ്പോൾ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു..  ഡി എന്നെ ഒരു കറുത്ത രൂപം കഴുത്തിൽ കുത്തിപിടിച്ച് കൊല്ലാൻ നോക്കി  അവൾ അത് പറയുമ്പോൾ മുഖത്ത് ആ പേടി എത്രമാത്രം ഉണ്ടെന്നു അറിയാൻ കഴിയുമായിരുന്നു.
പോട്ടെടാ സ്വപ്നം കണ്ടതല്ലേ  നീ കിടന്നോ പക്ഷെ അവൾക്ക് അത് വെറും ഒരു സ്വപ്നം ആണെന്ന് വിശ്വസിക്കാനേ പറ്റുന്നില്ലയിരുന്നു..

അപ്പോളാണ് ആദിത്യ എണിറ്റു വരുന്നടത്. എന്താടി എന്താ പറ്റിയ ആർക്കും ഉറക്കമൊന്നും ഇല്ലേ. അവൾ ഇതൊന്നും അറിഞ്ഞില്ല കട്ടിൽ കണ്ടാൽ പിന്നെ അവൾ ശവമാ. എന്റെ ആദി ഇങ്ങനെ കിടന്നു ഉറങ്ങല്ലേടി ഞങ്ങളെ ആരേലും എടുത്തോണ്ട് പോയാൽപോലും നീ അറിയില്ലലോടി. കഷ്ടം...

ഓരോനൊക്കെ സംസാരിച് ഞങ്ങൾ മൂന്നാളും കിടന്നു..

പിറ്റേന്ന്  ജോലിയൊക്കെ കഴിഞ്ഞു തിരിച്ചു റൂമിൽ എത്തിയപ്പോൾ അഞ്‌ജലിയും ആദിയും ഇന്നലത്തെ കാര്യങ്ങൾ ചർച്ച ചെയ്യുവാണ്. അവൾ ഇപ്പോളാണ് എല്ലാം അറിയുന്നത്. ഓഹ് നീ ഈ ഒരു സ്വപ്നം കണ്ടതിനാണോ ഇത്രേം പിടിച്ചേ ആദിയുടെ ചോദ്യങ്ങൾ കേട്ടു അഞ്ജലി പറഞ്ഞു  ഞാൻ കണ്ട ആ രൂപം നീ കണ്ടിരുന്നെങ്കിൽ നീ പിന്നെ ഒരു രാത്രിയും ഉറങ്ങില്ലാരുന്നു മോളേ....

താഴെ പോയി ഫുഡ്‌ ഒക്കെ കഴിച്ചു തിരിച്ചു വന്നു ഞൻ നേരത്തെ കിടന്നു. ഇന്ന് ഹോസ്പിറ്റലിൽ നല്ല തിരക്കാരുന്നു. ഞാൻ കിടന്ന്നേക്കുവാ ഗുഡ് നൈറ്റ്‌. കിടന്നതേ ഓര്മയുള്ളു അപ്പോൾതന്നെ ഉറങ്ങി. രാത്രി ഏറെക്കുറെ 2മണി കഴിഞ്ഞിട്ടുണ്ടാകും എന്തോ ഒരു ചീഞ്ഞ മണം വരുന്നത് അനുഭവപ്പെട്ടാണ് ഞാൻ എണീറ്റത് എന്നിട്ട് ഫോണിലെ വെട്ടത്തിൽ നോക്കിയപ്പോ അഞ്‌ജലിയും ആദിയും നല്ല ഉറക്കമാണ്. എവിടുന്നാ ഈ മണം വരുന്നതെന്ന് ഒരു അറിവുമില്ല റൂം മുഴുവൻ ഈ വൃത്തികെട്ട മണം ആണ്.

ബെഡിൽ ഒന്ന് എഴുനേറ്റ് ഇരിക്കാൻ നോക്കിയപ്പോൾ തലയിൽ എന്തോ ഒന്ന് തട്ടിയതുപോലെ മുകളിലേക്ക് നോക്കിയപ്പോൾ അവിടെ ഒന്നുംതന്നെ കാണാനില്ല. എന്തോ മനസ്സിൽ ഒരു അസ്വസ്ഥതപോലെ. അവരെ വിളിക്കാതെ നേരെ കിടന്നു ഒന്ന് കണ്ണ് അടച്ചപ്പോളാണ് ആ മണം എന്റെ മൂക്കിലേക്ക് അടിച്ചു കയറുന്നത് എനിക്ക് മനസിലായത്. കണ്ണ് തുറന്നപ്പോൾ കണ്ടത് പാതി മുഖം മാത്രമുള്ള ഒരു രൂപം ഒരു കണ്ണ് അടർന്നു പോകറായത്ത്പോലെ ....
എന്റെ മുഖത്തിന്‌ തോട്ടു മുന്നിലായി ആ രൂപം. എനിക്ക് ഒന്ന് ഉച്ചത്തിൽ നിലവിളിക്കണം എന്നുണ്ട് പക്ഷെ നാവു ഇറങ്ങിപോയപോലെ..

ഒന്ന് അനങ്ങാൻ പോലും പറ്റാതെ ഞാൻ. ആ മുഖം എന്റെ മുഖത്തോട് അടുത്ത് അടുത്ത് മുട്ടാറായി. എഴുകിയ മാംസത്തിന്റെ മണവും. എന്റെ കഴുത്തിൽ അതിന്റെ കൈകൾ അമർന്നു ശ്വാസം എടുക്കാൻ പറ്റാതെ ഞാൻ.... കണ്ണുകളിൽ ഇരുട്ട് കയറുന്ന്നപോലെ ഞാൻ മരിക്കാൻ പോവുകയാണോ.. എങ്ങനെയൊക്കെയോ ബെഡിൽ നിന്നും ഞൻ ഒന്ന് ഉരുണ്ടു താഴെവീണു..
പക്ഷെ അപ്പോളും ആ രൂപം എന്റെ കഴുത്തിന്നു പിടിവിടില്ല. ഞാൻ വീഴുന്ന ശംബ്ധം കേട്ടു അഞ്ജലി എണിറ്റു അവൾ നോക്കുമ്പോൾ ഞാൻ നിലത്തകിടന്നു ശ്വാസം കിട്ടണ്ട് പിടയുന്നതാണ്.  വേഗംതന്നെ അവൾ എന്റെ മുഖത്ത് വെള്ളം തളിച്ച് എന്നെ എഴുനേൽപ്പിച്ചു. അവളും നന്നായി പേടിച്ചു. ഞങ്ങളുടെ ബഹളം കേട്ടിട്ട് ആദിത്യയും എന്നിട്ടുവന്നു രണ്ടാളും എന്നെ പിടിച്ചു ബെഡിൽ ഇരുത്തി. എന്റെ വെപ്രാളം ഒക്കെ കണ്ടപ്പോൾ ആദിത്യക്ക് ചിരിയാണ് വന്നത്.. അവൾ ചിരിച്ചോണ്ട് മുകളിലേക്ക് മൂക്കിയപ്പോൾ ബെർതിൽ ഞാൻ കണ്ട ആ രൂപം..

അതെ ഞങ്ങൾ കണ്ടത് സ്വപനം അല്ല സത്യമാണ്. മൂന്നാളും ഒരുമിച്ചാണ് കാറിയത്  ഞങ്ങളുടെ ബഹളം ഹോസ്റ്റൽ മുഴുവൻ ഉണർന്നു.. അത്രയും നേരം കണ്മുന്നിൽ ഉണ്ടായിരുന്ന ആ രൂപം പെട്ടെന്നു വായുവിൽ അലിഞ്ഞു ഇല്ലാതെയായി..

ഹോസ്റ്റൽ വാർഡൻ വന്നപ്പോൾ നടന്നതെല്ലാം ഞങ്ങൾ പറഞ്ഞു.. അവർ അവിടെ കൂടിനിന്ന മറ്റു കുട്ടികളെ പറഞ്ഞുവിട്ടിട് ഞങ്ങളോട് താഴെക്ക് വരാൻ പറഞ്ഞു.
അവിടെ ചെന്നപ്പോഴാണ് അവർ പറയുന്നത് . 2 വർഷം മുൻപ്പ് ആ റൂമിൽ ഒരു കുട്ടി തുങ്ങി മരിച്ചതാണെന്നും പിന്നീട് അവിടെ താമസിച്ച പലർക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നും.. പിന്നീട് കുറെ കാലമായിട് ആ റൂം പൂട്ടി ഇട്ടേകുവാരുന്നു... ഞങ്ങൾ അന്ന് വാർഡന്റെ റൂമിൽ എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചു പക്ഷെ.....

പിറ്റേന്ന് രാവിലെ മുതൽ  ആദിത്യ മാറ്റാരെയെപോലെ പെരുമാറുന്നു അവളുടെ ശബ്ദം വേറെ ഒരാളുടെപോലെ. ഭയങ്കരമായി അവൾ വയലന്റ് ആകുന്നു ആകെ നൽപ്പത്ഞ കിലോ ഉള്ള അവൾ ഞങ്ങൾ നാലഞ്ചു പേര്പി പിടിച്ചാലും നിൽക്കാത്തപോലെആയി.
പിന്നീട്ച്ചി അവളുടെ വീട്ടിൽ അറിയിച്ചു വീട്ടുകാർവന്നു കൂട്ടികൊടുപോയി അതോടെ ഞങ്ങൾ അവിടുന്ന്ത്ര നാട്ടിലേക്കും പോന്നു


മണിച്ചിത്രതാഴു ഫിലിം ഒക്കെ കണ്ടപ്പോൾ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ഇതൊക്കെ വെറുതെയാന്ന് പക്ഷെ സ്വന്തം ജീവിതത്തിൽ വന്നപ്പോഴാണ് നമ്മൾക്കു അറിയാത്ത പലതും നമ്മൾക്കുചുറ്റും ഉണ്ടെന്നു മനസിലാകുന്നത്